rss
twitter

യുവരാജാവും രാജനീതിയും

സത്യവാന്‍ കൊട്ടാരക്കരയും സുഗതകുമാരിയും കൂടെ കേരളത്തിലെ കലാലയങ്ങളില്‍ നിന്നു് രാഷ്ട്രീയത്തെ പടിയിറക്കാന്‍ പണിപ്പെട്ട കാലം സംക്രാന്തിവാണിഭത്തോളം പഴക്കമുള്ളതല്ല. ഇവരുടെ ധര്‍മ്മയുദ്ധത്തെത്തുടര്‍ന്നു് ദയാവാനായ കോടതി, രാഷ്ട്രീയക്കാരാല്‍ മലീമസമാക്കപ്പെടുന്ന യുവതതിയെ രക്ഷിക്കുന്നതിന്റെ ഭാഗമായി വിദ്യാര്‍ത്ഥികളുടെ സംഘടനാസ്വാതന്ത്ര്യത്തെ ഒരു ഇലപറിക്കുംപോലെ അനായാസമായി പിഴുതുമാറ്റിയതു്, കാളവണ്ടിയുഗം തീരവെ പാമ്പാടി കാളച്ചന്ത ഓര്‍മ്മയായി മാറിയതുപോലെ സ്വാഭാവികമായി മലയാളി വിലയിരുത്തി. വിദ്യാഭ്യാസവായ്പ എടുക്കാന്‍ തയ്യാറുള്ളവര്‍ക്കു് മാര്‍ക്കിന്റെ പോലും അല്ലലില്ലാതെ പഠിക്കാനുള്ള അവസരം ലഭ്യമാക്കുന്ന സ്വാശ്രയ മാനേജ്മെന്റുകള്‍ സുന്ദരവും സുരഭിലവുമായ ക്യാമ്പസ് കിനാവുകള്‍ നെയ്തുതുടങ്ങി.

ക്യാമ്പസിന്റെ മതില്‍ക്കെട്ടിനുള്ളില്‍ പോസ്റ്ററോ ബാനറോ പോയിട്ടു് വിദ്യാര്‍ത്ഥിസംഘടനയുടെ പേരുപോലും ഉച്ഛരിക്കുന്നതു് നിയമവിരുദ്ധമായി. ശേഷം ലിങ്ദോ കമ്മിറ്റി നിലവില്‍ വന്നു. വിദ്യാര്‍ത്ഥികളുടെ സര്‍വ്വതോന്മുഖമായ വികാസത്തിനു് കലാലയ യൂണിയനുകള്‍ ആവശ്യമാണെന്നും എന്നാല്‍ തെരഞ്ഞെടുപ്പു് എങ്ങനെ നടത്തണമെന്നതു് അതാതുമാനേജ്മെന്റുകള്‍ക്കു് തീരുമാനിക്കാമെന്നും കമ്മിഷന്‍ അഭിപ്രായപ്പെട്ടു. കലാലയ യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെങ്കില്‍ തൊട്ടുമുമ്പത്തെ പരീക്ഷയില്‍ ഫസ്റ്റ് ക്ലാസ് വിജയം നേടിയിരിക്കണമെന്നും ൭൫ ശതമാനം ഹാജര്‍ വേണമെന്നും നിബന്ധനയുണ്ടായി. നോട്ടീസുകളും പോസ്റ്ററുകളും അച്ചടിക്കാന്‍ പാടില്ലെന്നും പാനല്‍ ആയി മത്സരിക്കാന്‍ പാടില്ലെന്നുമൊക്കെ വിചിത്രമായ നിബന്ധനകള്‍. പുറത്തുനിന്നു് ഒരു രാഷ്ട്രീയക്കാരനും സംഘടനാപ്രവര്‍ത്തകനും ക്യാമ്പസിനുള്ളില്‍ കയറരുതെന്നും തീരുമാനമായി. അതോടെ ക്യാമ്പസുകളില്‍ സമാധാനം പൂത്തു.

അതുപോകട്ടെ, നമ്മുടെ വിഷയം ക്യാമ്പസിലെ സമാധാനമല്ല. പകരം ചില മാനദണ്ഡങ്ങളാണു്. രാഷ്ട്രീയപ്രവര്‍ത്തകനു് ക്യാമ്പസിനുള്ളില്‍ കയറാന്‍ അനുവാദമില്ല എന്നതാണു് നിലവിലെ മാനദണ്ഡം. ഇതുപ്രകാരം രാഷ്ട്രീയക്കാരന്‍ എന്ന നിര്‍വചനത്തില്‍ ആരൊക്കെ വരും എന്നതു് മാത്രമാണു് എന്റെ സംശയം. കോണ്‍ഗ്രസിലെ യുവരാജാവു് രാഹുലും കംപാഷനേറ്റ് ഗ്രൌണ്ടില്‍ എന്‍എസ്‌യു പ്രസിഡന്റായ ഹൈബി ഈഡനും അവരോടൊപ്പം കടന്നുവരുന്നവര്‍ക്കും ഇതൊന്നും ബാധകമല്ലേ?

ഇന്നലത്തെ വാര്‍ത്തകള്‍ അനുസരിച്ചു് തിരുവനന്തപുരം മാര്‍ ഈവാനിയോസ്, എറണാകുളം മഹാരാജാസ്, എറണാകുളം സെയിന്റ് തെരേസാസ്, കോഴിക്കോടു് ഫറൂഖ് കോളജു് എന്നീ കലാലയങ്ങളില്‍ രാഹുലും ഹൈബിയും രാഷ്ട്രീയ സന്ദര്‍ശനം നടത്തി. ഇതില്‍ മഹാരാജാസ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ളതാണു്. മറ്റുമൂന്നും സ്വകാര്യ എയ്ഡഡ് കോളജുകളും. സര്‍ക്കാര്‍ ഇതു് എന്തിനനുവദിച്ചു എന്നു് എനിക്കുമനസ്സിലാകുന്നില്ല. പോകട്ടെ, കേരള സര്‍ക്കാരിന്റെയും മുഖ്യഭരണകക്ഷിയുടെയും ഇപ്പോഴത്തേയും അഭിപ്രായം കലാലയരാഷ്ട്രീയം ആവശ്യമാണു് എന്നുതന്നെ. തന്നെയുമല്ല, രാഹുലിന്റെ പരിപാടിക്കു് സര്‍ക്കാര്‍ അനുമതി നിഷേധിച്ചു എന്ന ആരോപണം കേള്‍ക്കാന്‍ സര്‍ക്കാരിനു് താത്പര്യമില്ലായിരുന്നു എന്നും കരുതാം.

അതേ സമയം വിദ്യാര്‍ത്ഥികള്‍ക്കു് രാഷ്ട്രീയം വേണ്ടേവേണ്ട എന്നുപറയുന്ന കത്തോലിക്ക മാനേജ്മെന്റിനു് കീഴില്‍ പ്രവര്‍ത്തിക്കുന്ന എയ്ഡഡ് കോളജുകളാണു് ഈവാനിയോസും തെരേസാസും. ഈ രണ്ടിടങ്ങളിലും രാഹുലിനു് ലഭിച്ച സ്വീകരണത്തിന്റെ ചിത്രങ്ങള്‍ വിവിധ പത്രങ്ങളില്‍ വന്നിരുന്നു. അതില്‍ തന്നെ ഈവാനിയോസിലെ സ്വീകരണസ്ഥലത്തു് നഗരത്തിലെ വിവിധ കോളജുകളില്‍ നിന്നു് വന്നതായി വാര്‍ത്തകളില്‍ പറയപ്പെടുന്ന കോളജ് വിദ്യാര്‍ത്ഥികള്‍ മാത്രമല്ല ഉണ്ടായിരുന്നതു്. യൂണിഫോംധാരികളായ സ്കൂള്‍ കുട്ടികളെയുമായി യുവരാജാവിനെ സ്വീകരിക്കാന്‍ സ്കൂള്‍ അദ്ധ്യാപികമാര്‍ മത്സരിക്കുകയായിരുന്നു.



രാഹുലിനു് ഒരു അദ്ധ്യാപിക കൈ കൊടുക്കുന്ന ചിത്രം മനോരമയിലുണ്ടു്. രാഹുലിനെ തൊടാന്‍ കൈനീട്ടുന്ന പ്രൈമറി വിദ്യാര്‍ത്ഥികളെയും ചിത്രത്തില്‍ കാണാം. ക്ലാസ് പോലും മുടക്കിയാണു് ഈവാനിയോസ് മുറ്റത്തു് അതേ മാനേജ്മെന്റിനു് കീഴില്‍ പ്രവര്‍ത്തിക്കുന്ന അണ്‍ എയ്ഡഡ് സ്കൂളായ സര്‍വോദയ സിബിഎസ്ഇ സ്കൂളിലെ വിദ്യാര്‍ത്ഥികളെ അണിനിരത്തിയതു്. സ്കൂളുകളിലെ രാഷ്ട്രീയമായിരുന്നു നമ്മുടെ കോടതി ആദ്യം നിരോധിച്ചതു്. ഒരു രാഷ്ട്രീയനേതാവിനെ സ്വീകരിക്കാന്‍ സ്കൂള്‍കുട്ടികളെ യൂണിഫോമില്‍ അണിനിരത്തുന്നതു് രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ ഭാഗമല്ല എന്നു് ഇനി പറയുമോ?

തെരേസാസിലേക്കു് കൂടി പോവാം. മഹാരാജാസില്‍ നിന്നിറങ്ങിയ രാഹുല്‍ അപ്രതീക്ഷിതമായാണത്രേ, അവിടേക്കു് കടന്നുചെന്നതു്. പക്ഷെ സുന്ദരകളേബരനെ സ്വീകരിക്കാന്‍ ഏതായാലും പ്രിന്‍സിപ്പാള്‍ വേഷം ധരിച്ച സിസ്റ്ററും വിദ്യാര്‍ത്ഥിനികളും ഒക്കെ ഇറങ്ങിവന്നു. രാഷ്ട്രീയമില്ലാത്ത പെണ്‍കോളേജാണല്ലോ സെയിന്റ് തെരേസാസ്!

ശരി. പഠനത്തിന്റെ ഭാഗമായി ഒരു പാര്‍ട്ടിയുടെ ഉന്നതനേതാവുമായി സമ്പര്‍ക്കം നടത്താനുള്ള ഒരു അവസരം വിദ്യാര്‍ത്ഥികള്‍ക്കു് ഒരുക്കിയതാണു് എന്ന വാദം ഇപ്പോള്‍ വരും. ആ പരിപ്പു് പക്ഷെ ഈ കലത്തില്‍ വേവില്ല. കാരണം രാഹുല്‍ വന്നതു് പതിനെട്ടു് വര്‍ഷത്തിനു് ശേഷം കെഎസ്‌യുവില്‍ നടക്കുന്ന സംഘടനാതെരഞ്ഞെടുപ്പിന്റെ മുന്നോടിയായി മെമ്പര്‍ഷിപ്പ് വിതരണം ഉദ്ഘാടനം ചെയ്യാനാണു്. സംശയമുള്ളവര്‍ക്കു് കെഎസ്‌യുക്കാര്‍ നാടുനീളെ ഒട്ടിച്ച ഈ പോസ്റ്റര്‍ നോക്കാം.





ഇതൊക്കെ പോകട്ടെ, രാഹുലിനു് പകരം രാജ്യസഭാ എംപിയായ സീതാറാ യച്ചൂരിയോ വിദ്യാര്‍ത്ഥി-യുവജന നേതാക്കളായ പികെ ബിജുവോ എംബി രാജേഷോ മറ്റോ ആയിരുന്നു ക്യാമ്പസുകളില്‍ കടന്നുവന്നിരുന്നതു് എങ്കില്‍ മാനേജ്മെന്റുകള്‍ ഇതേപോലൊരു സ്വീകരണം വച്ചുനീട്ടുമായിരുന്നോ? ഇവരാരെങ്കിലും വഴിയോരത്തെ കടയില്‍ നിന്നു് പൊറോട്ട കഴിച്ചാല്‍ അതു് വാര്‍ത്തയാവുമായിരുന്നോ? ഇല്ലെന്നു് ഉറപ്പിച്ചു് പറയാം. ഇറാഖ് യുദ്ധസമയത്തു് അതിനെതിരെ പാലാ സെയിന്റ് തോമസ് കോളജില്‍ പൊതുപരിപാടി സംഘടിപ്പിക്കാന്‍ എസ്എഫ്ഐ അനുമതി തേടിയപ്പോള്‍ അതു് നിഷേധിച്ചതും കത്തോലിക്ക മാനേജ്മെന്റ് തന്നെയായിരുന്നു.

ചിരട്ടപ്പൂള്‍: “ഇയാള്‍ക്കു് രാത്രിനേരത്തു് വേറെ പണിയൊന്നുമില്ലേ? ഈ ചങ്ങായീടെ ലൊക്കേഷനെവിടെയാ?” - സുരക്ഷാക്രമീകരണങ്ങളെ വകവയ്ക്കാതെ വെസ്റ്റ്ഹില്‍ ഗസ്റ്റ്ഹൌസില്‍ നിന്നു് രാത്രികാലെ നഗരംകാണാന്‍ ഇറങ്ങിയപ്പോള്‍ കോഴിക്കോടു് സൌത്ത് എസിപി വയര്‍ലെസിലൂടെ ചോദിച്ചുപോയി. ഇതിനെത്തുടര്‍ന്നു് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തില്‍ നിന്നു് അന്വേഷണം തുടങ്ങിയത്രേ. ഇപ്പറഞ്ഞതില്‍ എവിടെയാണു് അപമര്യാദ എന്നു് സുരാജ് വെഞ്ഞാറമ്മൂട് ഏതോ സിനിമയില്‍ ചോദിക്കുമ്പോലെ ചോദിക്കാന്‍ തോന്നുന്നു. ഏതായാലും സംസ്ഥാന ഇന്റലിജന്‍സിനും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനും അന്വേഷിക്കാന്‍ പറ്റിയ സംഭവം തന്നെ. വെറുതെയല്ല, തോണിയേറിവരുന്ന ഭീകരന്മാര്‍ ബോംബുപൊട്ടിച്ചു് തിരികെപ്പോയാലും ഇന്റലിജന്‍സിനു് വിവരമൊന്നും ലഭിക്കാത്തതു്.

ഓര്‍മ്മയില്‍ വരുന്നതു് പഴയൊരു സംഭവമാണു്. പണ്ടു് എസ്എപി ക്യാമ്പില്‍ ജയറാം പടിക്കല്‍ സന്ദര്‍ശനത്തിനു് എത്തിയപ്പോള്‍ കൂടെ കുറേ കോണ്‍ഗ്രസുകാരുമെത്തി. ഇവരെല്ലാം ഇറങ്ങിക്കഴിഞ്ഞപ്പോള്‍ 'ഗാന്ധി' എന്നു് പേരുള്ള ഒരു കോണ്‍സ്റ്റബിള്‍ ഒരു കുസൃതി ഒപ്പിച്ചു. “ഇന്നുരാവിലെ മുതല്‍ പട്ടികള്‍ക്കു് സല്യൂട്ട് അടിച്ചു് എന്റെ കൈകുഴഞ്ഞെടാ. ഇനിനിനക്കുമാത്രമായിട്ടു് തന്നില്ലെന്നു് വേണ്ട,” എന്ന മൊഴിയോടെ പൊലീസ് ക്യാന്റീനില്‍ ചുറ്റിപ്പറ്റിനിന്ന ചാവാലിപ്പട്ടികള്‍ക്കു് സല്യൂട്ടടിച്ചു. സംഗതി പടിക്കല്‍ അറിഞ്ഞു. വലിയ വിവാദമായി. കോണ്‍സ്റ്റബിളിനെ ശിക്ഷിക്കണമെന്നു് പടിക്കല്‍ ശഠിച്ചു. തുടര്‍ന്നു് ട്രെയിനര്‍ നാടാര്‍ ഇടപെട്ടു. “ശിക്ഷനടന്നാല്‍ പത്രത്തില്‍ വാര്‍ത്തയാകും, സാറിന്റെ മാനംപോകും. അതുകൊണ്ടു് വെറുതെവിടുന്നതാണു് നല്ലതു്...,” നാടാര്‍ അഭിപ്രായപ്പെട്ടു. ഒടുവില്‍ അയാളെ ശിക്ഷിക്കാതെ വിട്ടുവെന്നു് കഥ. ഇനി കോണ്‍ഗ്രസിലെ യുവരാജാവിന്റെ രാജനീതി എന്താകുമോ എന്തോ...

43 comments:

cALviN::കാല്‍‌വിന്‍ said...

അരാഷ്ട്രീയത വാഴ്ക! സല്യൂട് ദ കിംഗ്...
സെന്റ് തെരേസാസിലൊക്കെ രാഷ്ട്രീയകാരെ പ്രവേശിപ്പിച്ചതിൽ സന്തോഷിക്കുകയല്ലേ വേണ്ടത് :)

കിരണ്‍ തോമസ് തോമ്പില്‍ said...

well said sebin

മൂര്‍ത്തി said...

നന്നായി സെബിന്‍..

രാഷ്ടീയം വേണ്ട എന്ന് ഇവര്‍ പറയുന്നതിന്റെ അര്‍ത്ഥം നിങ്ങളുടെ രാഷ്ട്രീയം വേണ്ട എന്നു മാത്രമാണ്. അവരുടെ രാഷ്ടീയം ഇത്തരം ‘അരാഷ്ട്രീയ’ പരിപാടികളിലൂടെ നിര്‍ബാധം നടക്കുമല്ലോ.

മാധ്യമങ്ങള്‍ രാഹുലിന്റെ പ്രത്യേക വിമാനം പിടിച്ചുള്ള യാത്ര കവര്‍ ചെയ്ത രീതിയും നാണിപ്പിക്കും. ചെത്ത് പയ്യന്‍, കോളജ്‌ വിദ്യാര്‍ഥിയുടെ പകിട്ട്, ഉരുളക്കുപ്പേരി പോലുള്ള മറുപടി, യുവത്വത്തിന്റേയും സൗന്ദര്യത്തിന്റേയും പ്രതീകം എന്നീ വിശേഷണപദങ്ങള്‍ വാരി വിതറിയ റിപ്പോര്‍ട്ട് വായിച്ചാല്‍ പൃഥ്വിരാജിന്റെ പുതിയ പടത്തിനെക്കുറിച്ചുള്ള വിവരണമാണെന്നേ തോന്നൂ. രാഷ്ടീയക്കാരനാണെന്നും, വന്നിരിക്കുന്നത് രാഷ്ടീയപ്രവര്‍ത്തനത്തിനാണെന്നുമുള്ള ചിന്ത പോലും വായനക്കാര്‍ക്കുണ്ടാവരുതല്ലോ. എന്തായാലും മാനേജ്മെന്റ് കോട്ടയില്‍ കെ.എസ്.യുവിനു കിട്ടുന്ന പുതിയ അംഗങ്ങള്‍ ഒരു പുതുയുഗപ്പിറവി കുറിക്കും എന്ന് കരുതാം. :)

സുപ്രീം കോടതി വിധി നിലവിലിരിക്കെ രാഹുലിന്റെ സന്ദര്‍ശനം കോടതിയലക്ഷ്യം ആകില്ലേ എന്ന ചോദ്യത്തിന് “If I were in contempt of court, I would have been in serious lots of trouble. But i am not in trouble and so I am not in contempt of court." എന്നാണ് രാഹുല്‍ മറുപടി പറഞ്ഞത്. എന്താണ് ഉദ്ദേശ്യിച്ചതെന്ന് വ്യക്തമായില്ല. ഉരുളക്ക് ഉപ്പേരി കൊടുക്കുന്നത് ചിലപ്പോള്‍ ഇങ്ങനെ ഒക്കെ ആയിരിക്കും.

ആസിയാന്‍ കരാര്‍ മൂലം കേരളത്തിനു ദോഷമില്ല എന്നതും ഒരു പക്ഷെ, ചോദ്യശരങ്ങളെ with ease നേരിടുന്നതിന്റെ ഭാഗമായി പറഞ്ഞതായിരിക്കും. എന്ത് പറയുന്നു എന്നതിനേക്കാള്‍ എങ്ങിനെ പറയുന്നു എന്നതൊക്കെയാണല്ലോ വാര്‍ത്ത. കുട്ടികളെ വെയിലത്ത് നിര്‍ത്തിപ്പൊരിച്ചു എന്നൊന്നും മാധ്യമങ്ങള്‍ എഴുതാത്തതും (യുവ)രാജഭക്തിയുടെ ഭാഗമായി കാണാം.

റോബി said...

ഇയാൾ ചായക്കടയിൽ ചായകുടിക്കുമ്പോൾ ദേശീയനഷ്ടം എത്രയായിരിക്കും?

ജനത്തിന്റെ കണ്ണിൽ പൊടിയിടാനുള്ള വേലകൾ. ജനമാകട്ടെ പൊടിയിട്ടോ എന്നു പറഞ്ഞ് കണ്ണും മിഴിച്ചിരിക്കുന്നു.
സ്കൂളിൽ കെ.എസ്.യുവിന്റെ മെമ്പർഷിപ്പ് വിതരണം ചെയ്യുന്നതിനു കോടതിക്കും പരാതിയുണ്ടാകില്ല. അതാണല്ലോ നിക്ഷ്പക്ഷത.

Kiranz..!! said...

സാഹിത്യത്തിനു നോബല്‍ സമ്മാനം കിട്ടിയവനു മസില്‍ പവറും സിക്സ് പാക്കുമുണ്ടോന്നു നോക്കുന്ന തരത്തിലാണു പത്രങ്ങള്‍ രാഹുലിനെ അവതരിപ്പിച്ചു കാണുന്നത്.സുന്ദരനായ ചെറുപ്പക്കാരന്‍-രാഷ്ട്രീയ പ്രവര്‍ത്തകന്‍.വാട്ടെകോമ്പിനേഷൻ :)
കോളേജുകളിലും സ്കൂളുകളിലും വിദ്യാർത്ഥികളല്ലാതെ അധികൃതർ കൂടി സ്വീകരണപരിപാടികൾക്ക് മുന്നിട്ടിറങ്ങിയതിനു എത്രചിന്തിച്ചിട്ടും വ്യക്തമായ ഒരു ന്യായീകരണം കിട്ടുന്നില്ല.

ഇവാനിയോസില്‍ ഈ രണ്ടപ്പനു പിറപ്പിക്കുന്ന പരിപാടി ഇന്നും ഇന്നലെയും ഒന്നും തുടങ്ങിയതല്ല സെബിനേ. വ്യക്തിപരമായ അനുഭവമുണ്ട്.ഇലക്ഷനു എസ് എഫൈ ബാ‍നറില്‍ മത്സരിക്കേണ്ട എന്നായിരുന്നു വാര്‍ഡനച്ചന്റെ തീരുമാനം.വകവെച്ചില്ല,ഇലക്ഷനു മത്സരിച്ചു ജയിച്ചതിന്റെ ഫലം മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് ടിസിയില്‍ പ്രതിഫലിപ്പിച്ചു തന്നു.സത്യത്തില്‍ അന്നു ടിസി കിട്ടിയിരുന്നെങ്കില്‍ എം സി എ പഠിച്ചു ഒരു പക്ഷേ തെണ്ടിപ്പോയെനെ എന്നത് വേറേ കാര്യം.

ലത said...

- ഈവാനിയോസും തെരേസാസും "കത്തോലിക്കാ മാനേജ്മെന്റിന്റെ" കീഴിലുള്ളവയാണോ അഥവാ രാജ്‌മോഹനും രാഹുലും ഗാന്ധിമാരാണോ?
- പാമ്പാടി കാളച്ചന്ത ഓര്‍മ്മയായോ? ഒരു കൊല്ലിച്ചന്ത ഇപ്പഴുമില്ലേ? ഒന്നുമില്ലെങ്കിലും ആ പേരില്‍ ഒരു ബസ്‌സ്റ്റോപ്പ് ഇപ്പോഴുമില്ലേ?
- പോലീസുകാര്‍ കോളേജില്‍ പ്രിന്‍‌സിപ്പലിന്റെ അനുവാദം കൂടാതെ കയറിക്കൂടെങ്കിലും മകളെ എന്‍‌ട്രന്‍സ് എഴുതിക്കാന്‍ വരുന്ന പി‌സി പ്രത്യേകം അനുവാദം വാങ്ങണമെന്നുണ്ടോ?
- ഇല പറിക്കാനെളുപ്പമാണ്, പക്ഷെ റിതു മാറുമ്പോള്‍ പിന്നെയും പൊട്ടിവരുമെന്ന് പ്രകൃതിസ്നേഹമുള്ള ഒരു വ്യക്തിണി എന്തുകൊണ്ടു തിരിച്ചറിഞ്ഞില്ല എന്ന് മരം വെട്ടുകാര്‍ക്ക് തോന്നുന്നില്ലേ?
- മാര്‍ക്കിന്റെ അല്ലലില്ലാതെ പഠിക്കാനുള്ള അവസരം എല്ലാവര്‍ക്കും വിജയമെന്ന പുതിയ സ്വാഗതീയമായ വിദ്യാഭ്യാസപരിഷ്കാരത്തിന്റെ ഫാഗമല്ലേ?
- ഒരു സിനിമാനടിയുടെ ഓട്ടോഗ്രാഫ് വാങ്ങുകയെന്നത് സിനിമാപ്രവര്‍ത്തനത്തിന്റെ ഫാഗമാണോ?
- ഫിഡല്‍ കാസ്റ്റ്രോ സാഗറില്‍ നിന്ന് ബിരിയാണി വാങ്ങിക്കഴിച്ചാല്‍ വാര്‍ത്തയാകില്ലേ? അമിതാഭ് ബച്ചനെ താരതമ്യക്കെണ്ടത് ആന്തണി ക്വിന്നിനോടോ ആഷ്റ്റണ്‍ ക്ലുച്ച്റിനോടോ?
- രാത്രിനേരത്ത് വേറേ പണിയൊന്നുമില്ലേ എന്ന് എഴുതിവെയ്ക്കുമ്പോള്‍ ചോദ്യത്തിലെ ധ്വനികള്‍ നഷ്ടമാവുന്നില്ലേ?

suraj::സൂരജ് said...

പി.കെ.ബിജു തിന്നുന്ന പൊറോട്ടയല്ല രാഹുല്‍ത്തമ്പ്രാന്‍ തിന്നുന്നത്. സ്വരാജുകുടിക്കുന്ന ചായയുമല്ല തമ്പ്രാന്‍ മോത്തുന്നത്.

nalan::നളന്‍ said...

ഉരുളയ്ക്കുപ്പേരി പോലത്തെ മറുപടി കേട്ടിട്ട് ചിരിച്ചു കുടലു മറിഞ്ഞു ...

If I were in contempt of court, I would have been in serious lots of trouble. But i am not in trouble and so I am not in contempt of court."
ഹരീശ്രി അശോകന്‍ ഇതു കേട്ട് അസൂയപ്പെട്ടുകാണും.
നാട്ടിലെ രാമേട്ടനെയാണോര്‍മ്മ വന്നത്..ചില്ലറ തേങ്ങാ മോഷണവും (മീശ മാധവന്‍ സ്റ്റൈല്‍) മറ്റുമായി കഴിഞ്ഞു പോന്നിരുന്നു കക്ഷി, ഒരിക്കല്‍ കുറച്ചു കരിക്ക് സംഘടിപ്പിച്ചുകൊണ്ടു തന്നു സഹായിച്ചപ്പോള്‍ "അണ്ണാ ഇതു പൊക്കിയതാണോ" എന്ന ചോദ്യത്തിനുള്ള മറുപടിയും ഇതു പോലെ ഉരുളയ്ക്കുപ്പേരി പോലെയായിരുന്നു... "മോനെ ഇതു മോട്ടിച്ചതാണെങ്കില്‍ ഞാനിപ്പം സ്റ്റേഷനില്‍ കിടക്കേണ്ടെ ? അപ്പൊ ഇതു മോട്ടിച്ചതാണോ ?"

ഉറുമ്പ്‌ /ANT said...

അടുത്തിടെ ചാറ്റിൽ വന്ന ഒരു സുഹൃത്ത് പറഞ്ഞത് ‘ഭാവിയിലെ പ്രധാനമന്ത്രി” എന്നാണ്.

ഇനി അതും അനുഭവിക്കേണ്ടി വരുമോ?

അനാഗതശ്മശ്രു said...

ചങായീടെ ചുറ്റിക്കളി നാട്ടിലെങും പാട്ടല്ലെ? റേഡിയോ മാങ്ങാ?

ജിവി/JiVi said...

കെ എസ് യുവും കോണ്‍ഗ്രസ്സിനും എന്തു രാഷ്ട്രീയം? അവര്‍ ഏറ്റവും യോഗ്യരായ അരാഷ്ട്രീയരല്ലേ? അതുകൊണ്ട് തന്നെ ഇത് കോടതിയലക്ഷ്യമല്ല. അങ്ങനെയായിരുന്നെങ്കില്‍ രാഹുല്‍ഗാന്ധി എന്തെല്ലാം പ്രശ്നത്തില്‍പ്പെടുമായിരുന്നു!!!

സെബിനു നന്ദി. ഒരുപാട് ചിരിപ്പിച്ചതിനു നളനും.

cALviN::കാല്‍‌വിന്‍ said...

പറയാൻ വന്നിട്ട് പറയാതെ പോയത് ജിവി പറഞ്ഞു :)

Anonymous said...

തല(ലതn) പറഞ്ഞ അഫിപ്രായത്തിനു നൂറു കൈപ്പത്തി അഫിബദ്യങ്ങള്‍.

പെരിയാറിനു പാലം കേട്ടിയതരാ ?
ബ്രിട്ടീഷുകാരന്‍.
എഫ്‌.എ സി ടി തൊടങ്ങിയതാരാ ?
രാജാവ്
Air India നാന്ദി കുറിച്ഛതാരാ ?
ടാറ്റ.
എന്റേം തലെന്റെം അപ്പനപ്പൂപ്പന്മാരെ(അവരില്ലാതെ നമ്മളുണ്ടാവില്ലാലോ,ഏത്) ബ്രിട്ടീഷുകാര് എന്നാ ചെയ്തേ?
ഒന്നും ചെയ്തില്ല.നേരാം വണ്ണം കൊയപ്പമുണ്ടാക്കാത്ത അടങ്ങി ഒതുങ്ങി രാഷ്ട്രീയമില്ലാതെ ക്ഴിഞ്ഞവനെ ബ്രിട്ടീഷുകാരന്‍ ഉപദ്രവിച്ചോ ?

ഏയ്‌, ഇല്ലാ !!
പിന്നെ ആ ഗാന്ധിക്ക് (രാഹുല്‍ അമ്ങുന്നല്ല ),500 രൂപെലെ ഗാന്ധിക്ക് എന്നാത്തിന്റെ കേടായിരുന്നു ? ലക്ഷങ്ങളെ കുരുതികൊടു ത്തിലെ ?
അല്ലെങ്കില് എനിക്കും ഒരു ബ്രിട്ടീഷു citizenആയി നടക്കാരുന്നു.
നശിപ്പിച്ചു,സ്വാതന്ത്ര സമരം പോലും. ത്ഫൂ..

രാഹുല്‍ ഗാന്ധി സിന്ദാബാദ്‌, സിന്ദാബാദ്‌,സിന്ദാബാദ്‌.

മോഹന്‍ ഗാന്ധി മൂര്‍ദാബാദ്,മൂര്‍ദാബാദ്,മൂര്‍ദാബാദ്.

മണിലാല്‍ കെ എം : Manilal K M said...

ചില പ്രമുഖ മാധ്യമങ്ങളില്‍ രാഹുല്‍ ഗാന്ധിയുടെ casual വേഷമാണു ചര്‍ച്ചാവിഷയമായതു.
സെന്റ് തെരാസാസിന്റെ പഴയകാല products ന്റെ ഫോട്ടോകള്‍ വല്ലതും രാഹുല്‍ഭയ്യ കണ്ടു കാണും. അതു ഓര്‍മ്മ വന്നിട്ടാകും അങ്ങോര്‍ അവിടെ ചാടിയെറങ്ങിയതു.
Rahul for PM, Tharur for PM എന്നൊക്കെ ചില ബ്ലോഗുകളില്‍ മുദ്രാവാക്യം കണ്ടു. ഇന്ത്യയുടെ ഭാവി നേതാക്കന്മാരായി ഇത്തരം വിവരദോഷികളെ പൊക്കികാണിക്കുമ്പോള്‍ എന്തോ ഒരു ഇതു...

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

പ്രസക്തമായ പോസ്റ്റ്...!

ആശംസകൾ

Dr.Doodu said...

പ്രസക്തമായ പോസ്റ്റ്‌. രാജഭക്തിയുടെയും താരാരാധനയുടെയും കാര്യത്തില്‍ നാം ആരുടേയും പിന്നിലല്ല. രക്തത്തിലലിഞ്ഞിട്ടുള്ള ഈ അടിമബോധം പോകാന്‍ ഇനിയും നൂറ്റാണ്ടുകള്‍ എടുത്തേക്കും. അവന്മാരുടെയൊക്കെ സമയം. അക്കാദമിക് നിലവാരം വെച്ച് നോക്കിയാല്‍ ഒരു university ബിരുദധാരി പോലും ആകാന്‍ ഇടയില്ലാത്ത ഈ ചങ്ങായി ഇന്ന് ഇന്ത്യയുടെ ഭരണം ഭാഗികമായി നിയന്ത്രിക്കുന്നു. നാളെ പൂര്‍ണമായും നിയന്ത്രിക്കും. ഹി ഹി ഹി!

ദേവന്‍ said...

"ഷര്‍ട്ടും പാന്റും വെള്ള നിറം, ഷൂസു തൂവെള്ള, കോട്ടിന്‍ ബട്ടണ്‍‌ഹോളില്‍ വിടര്‍ന്ന പനിനീര്‍പ്പൂ." ദാ വന്നു നില്‍ക്കുന്നു മുന്നില്‍. വന്നല്ലോ, കണ്ടല്ലോ, തൊട്ടല്ലോ മതി, അതുമതി, ഇനിയൊന്നും വേണ്ട, ഇനി എന്തെങ്കിലും വേണമെങ്കില്‍ തന്നെ അതൊക്കെ അങ്ങു മറന്നുകളഞ്ഞു. (സാംബശിവന്റെ ഏതോ കഥാപ്രസംഗം പണ്ട് കേട്ടതാണ്‌ )
ജി വി, കൊടു കൈ!

തഥാഗതന്‍ said...

കോഴിക്കോട്ടെ ഒരു വിദ്യാർത്ഥി : ഇത്രയും കടുത്ത സിലബസ്സ് ഉള്ളപ്പോൾ എങ്ങനെ രാഷ്ട്രീയ പ്രവർത്തനം നടത്താനാകും?
രാ.ഗാ: നിലവിലുള്ള വിദ്യാഭ്യാസ സമ്പ്രദായം തന്നെ മാറ്റണം
ഹാവു .. ഇന്ത്യയിലെ വിദ്യാഭ്യാസ രംഗം രക്ഷപ്പെട്ടു കൂടെ വിദ്യാർത്ഥി സംഘടനകളും

നിസ്സഹായന്‍ said...

ഇന്ത്യക്കാര്‍ക്ക് ആവശ്യം ഒരുതരം ശിഖണ്ഡി രാഷ്ട്രീയമാണ്. അതായത് രാഷ്ട്രീയമില്ലാത്ത രാഷ്ട്രീയം ! അത് പണ്ടുമുതലേ കാണ്‍ഗ്രസല്ലാതെ മറ്റേതാണ് ?!
ശിഖണ്ഡിയെ പ്രതിഷ്ഠിക്കുകയും ആണുങ്ങളെ വെളിയിലാക്കുകയും ചെയ്തതു കൊണ്ട് വാങ്ങുന്ന കോഴക്ക് രസീതു കൊടുക്കണ്ട. ഇതു തന്നെ പെരിയ ലാഭമല്ലേ ?പെപ്സിക്കും കോളക്കും കണ്‍സ്യൂമേര്‍സിനെ വാര്‍ത്തെടുക്കേണ്ട ഭാരിച്ച സാംസ്ക്കാരിക ഉത്തരവാദിത്വവും കത്തോലിക്കാ മുതലാളിമാരുടെ കലാലയസംസ്കൃതി
നിര്‍വഹിക്കുന്നില്ലേ ?
അപ്പോള്‍ കാണ്‍ഗ്രസ് നമ്മുടെ സ്വന്തം സ്വദേശിരാഷ്ട്രീയവും നെഹ്രുകുടുംബം നമ്മുടെ ദേശീയ കുടുംബവും അല്ലിയ്യോ ! രാജാവിനെ പ്രസവിക്കുന്നതും ഇലക്ഷന്‍ ജയിക്കാന്‍ അത്യാവശ്യം ബലിയാടുകളെ തരുന്നതും ആ വിശുദ്ധ കുടുംബമല്ലിയോ !! അതിനാല്‍ രാജകുമാരന്‍ വാഴ്ക വാഴ്ക !!!

Anonymous said...

വിഷയത്തില്‍ ഒതുങ്ങുന്ന പ്രതികരണങ്ങള്‍ അഭികാമ്യം. പ്രതികരണങ്ങളുടെ പകര്‍പ്പവകാശവും ഉത്തരവാദിത്വവും പ്രതികരിക്കുന്നവര്‍ക്കു് തന്നെ. all you fucking bastards,

Dr.Doodu said...

മോളിലെ അനോണി ഒരു കോണ്‍ഗ്രെസ്സുകാരനാനെന്നു ഊഹിക്കാം. ഹി ഹി ഹി

Rajeeve Chelanat said...

പ്രസക്തം. നന്ദി.
പക്ഷേ സോണിയയെ സമ്മതിക്കുകതന്നെ വേണം. എല്ലാം അവര്‍ ഭംഗിയായി പ്ലാന്‍ ചെയ്യുന്നു. രാജ്യത്തെ അവര്‍ ഹൈജാക്കു ചെയ്തു കഴിഞ്ഞു. ഈ രീതിയില്‍ പോയാല്‍, ഇനിയും കുറേ നാളത്തേക്ക് ആനന്ദഭവനിലെ മണ്ണുണ്ണികള്‍ തന്നെയായിരിക്കും ഇന്ത്യയുടെ (അധോ)ഗതി നിര്‍ണ്ണയിക്കുക.
ജാഗ്രത!
അഭിവാദ്യങ്ങളോടെ

Anonymous said...

"സോണിയയെ സമ്മതിക്കുകതന്നെ വേണം. എല്ലാം അവര്‍ ഭംഗിയായി പ്ലാന്‍ ചെയ്യുന്നു"

ഇതിന് അവരെ അഭിനന്ദിക്കുക.

"ഇനിയും കുറേ നാളത്തേക്ക് ആനന്ദഭവനിലെ മണ്ണുണ്ണികള്‍ തന്നെയായിരിക്കും ഇന്ത്യയുടെ (അധോ)ഗതി നിര്‍ണ്ണയിക്കുക."

ആനന്ദഭവനത്തില്‍ മാത്രമല്ല മണ്ണുണ്ണികള്‍ എന്നു തെളിയിക്കുന്നതാണല്ലോ മുകളിലെ പ്രസ്താവന! ഭാരത മണ്ണിലെ മണ്ണുണ്ണികളുടെ എണ്ണക്കൂടുതല്‍ കൊണ്ടാവണമല്ലോ "*രാജ്യത്തെ അവര്‍ ഹൈജാക്കു ചെയ്തു കഴിഞ്ഞു"*കൂടുന്നത്? കെറുവിച്ചിട്ടു കാര്യമില്ല അഴിമതിയും തട്ടിപ്പും കൊലപാതകവും കഴിഞ്ഞ് 'സകാക്കന്‍'മാര്‍ തല പൊക്കി നോക്കുമ്പോഴാവും അത് ആയമ്മയുടേം കുടുംബത്തിന്റേം കക്ഷത്തിലാണു കുടുങ്ങിക്കിടക്കുന്നതെന്നു മനസ്സിലാവുക.

Anonymous said...

കെറുവിച്ചിട്ടു കാര്യമില്ല അഴിമതിയും തട്ടിപ്പും കൊലപാതകവും കഴിഞ്ഞ് 'സകാക്കന്‍'മാര്‍ തല പൊക്കി നോക്കുമ്പോഴാവും അത് കൊട്ടറോച്ചിടേം കുടുംബത്തിന്റേം കക്ഷത്തിലാണു കുടുങ്ങിക്കിടക്കുന്നതെന്നു മനസ്സിലാവുക.ആയമ്മ കുടുങ്ങിയതോ കൊട്ടറോച്ചിയുടെ....
പിന്നയാ വിവരം കെട്ട സഹാക്കള്‍.കൊട്ടറോച്ചിയെ സീബി ഐ ഈയിടെ വിശുദ്ധനുമാക്കി.
കൊട്ടറോച്ച സിന്ദാബാദ്‌,ആയമ്മ സിന്ദാബാദ്‌,സീബി ഐ സിന്ദാബാദ്‌, ചെക്കന്‍ ഗാന്ധി സിന്ദാബാദ്‌.

absolute_void(); said...

ഈ പോസ്റ്റില്‍ എന്റെ മുന്‍കമന്റിലെ പരാമര്‍ശം മലയാളത്തിലെ തലമുതിര്‍ന്ന ബ്ലോഗ് എഴുത്തുകാര്‍ക്കു് വിഷമമുണ്ടാവുന്ന നിലയിലേക്കു് ഞാന്‍ ഉദ്ദേശിക്കാതെയാണെങ്കിലും പോയതില്‍ ഖേദമുണ്ടു്. പ്രസ്തുത എഴുത്തുകാരുടെ ബ്ലോഗ് കൂട്ടായ്മയുടെ ഭാഗത്തുനിന്നു് ചിന്തിക്കുമ്പോള്‍ ആ പ്രയോഗം അതിരുവിട്ടതും രാഷ്ട്രീയമായി തെറ്റുമാണെന്നു് മനസ്സിലാക്കുന്നു. അതിനാല്‍ മുന്‍ കമന്റും അതിനോടു് പ്രതിഷേധിച്ചു് അങ്കിള്‍ എഴുതിയ കമന്റും ഡിലീറ്റ് ചെയ്യുന്നു. പ്രതിഷേധത്തെ പൂര്‍ണ്ണാര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളുന്നു.

അനിലന്‍ said...

പ്രസക്തമായ പോസ്റ്റ് സെബിന്‍!

സല്യൂട്ട്!

elirajan said...

പോസ്റ്റില്‍ ചോദിച്ചിരിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം തലക്കെട്ടില്‍ തന്നെയുണ്ടല്ലോ... രാജനീതിയല്ലെ.. ചെക്കന്‍ ഗാന്ധി ഇന്ത്യോദ്ധാരണത്തിനായി തുനിഞ്ഞിറങ്ങി വരുമ്പോ നിയമവും കോടതിയും പള്ളിയും പട്ടക്കാരുമെല്ലാം കവാത്തു മാത്രമല്ല മറ്റു പലതും മറന്നു പോകും.

ഞാന്‍ said...

tracking

Anonymous said...

You Guyz should be jelous on many aspects of Rahul. That is what you are spitting here. See the waves he created among the New generation, not like SFI's preach one thing and DO onething. Even RSS apreciated Rahul for his effort in Understanding rural India. Think the reasons why ask for no politics in Colleges. It is just becuase of Nasty, criminal politics that SFI carried out through campuses.

Anonymous said...

അവന്മാരുടെയൊക്കെ സമയം. അക്കാദമിക് നിലവാരം വെച്ച് നോക്കിയാല്‍ ഒരു university ബിരുദധാരി പോലും ആകാന്‍ ഇടയില്ലാത്ത ഈ ചങ്ങായി ഇന്ന് ഇന്ത്യയുടെ ഭരണം ഭാഗികമായി നിയന്ത്രിക്കുന്നു.

Oh My GOD what Dr you are????

Anonymous said...

"Even RSS apreciated Rahul for his effort in ..."

thats correct. 'even' appreciated,appreciated.

Anonymous said...

"“If I were in contempt of court, I would have been in serious lots of trouble. But i am not in trouble and so I am not in contempt of court." എന്നാണ് രാഹുല്‍ മറുപടി പറഞ്ഞത്."


ഹെന്ടമ്മോ....

എന്താ ഒരു മറു പടി.Seethi Haji is better.

Nishan said...

തേവര സേക്രട്ഹാര്‍ട്ട് കോളേജില്‍ അന്ന് MLA ആയിരുന്ന സൈമണ്‍ ബ്രിട്ടോയെ യൂണിയന്‍ ഉദ്ഘാടനത്തിനു് വിളിച്ചതിന് പ്രിന്‍സിപ്പാളച്ചന്‍ സ്റ്റേജില്‍ നിന്ന് ഇറങ്ങിപ്പോയി അദ്ദേഹത്തെ അപമാനിച്ച സംഭവമാണ് ഇത് വായിച്ചപ്പോള്‍ ഓര്‍മ വന്നത്.

രാഷ്ട്രീയക്കാരെ കോളെജ് പരിപാടികളില്‍ പങ്കെടുപ്പിക്കരുത് എന്ന് മാനേജ്മെന്റ് പോളിസിയുണ്ടെന്നായിരുന്ന് അച്ചന്റെ വാദം.

Jijo said...

യുവരാജാവിന്റെ എഴുന്നുള്ളത്ത് എന്തായാലും കെങ്കേമമായി. ഇനി പട്ട മഹിഷി എഴുന്നുള്ളുന്നത് എന്നാണാവോ? അടിമത്തത്തിന്റെ ഈ വേരുകള്‍ പൊട്ടിച്ചെറിയാന്‍ ഇനിയും എത്ര നൂറ്റാണ്ടുകള്‍ വേണ്ടി വരും? നാണമില്ലാത്ത കുറേ അച്ചന്മാരും ശിങ്കിടികളും. ഓശാന പാടാന്‍ കുറേ പത്രങ്ങളും. അവന്റമ്മേടെ ഒരു എഴുന്നുള്ളത്ത്! ത്ഥൂ​‍ൂ​‍ൂ​‍ൂ! (ഞാന്‍ സര്‍വീസില്‍ അല്ലാത്ത കാരണം ഇങ്ങനെയൊക്കെ പറയാമല്ലോ അല്ലേ? ഇനി വല്ല ഐ ബി എങ്ങാനും വരുമോ എന്തോ?)

Sudheesh said...

Kollam sebin....Still that fire inside you. go ahead...

Anonymous said...

ഈ വാര്‍ത്ത പ്രസിദ്ധീകരിച്ച പത്രങ്ങളും ഈ ബ്ലോഗും തമ്മില്‍ ഒരു വ്യത്യാസവുമില്ല .
ഇത്തരം ഗിമ്മിക്കുകള്‍ എല്ലാവരും ചെയ്യുന്നതാണ്‌ . ഇടതു പക്ഷ ബുദ്ധി ജീവികളടക്കം. ഈലേക്ഷന്‍ സമയത്താണ് ഈ കലാപരിപാടികള്‍.
സഖാവ്‌ വി.എസ് അടക്കം എല്ലാരും ചെയ്യുന്നതാണ്‌ ഈ ഗിമ്മിക്കുകള്‍. ഇതിനെയൊക്കെ അതെ ഗൌരവതിലെ ജനം കാണാരുള്ളൂ. ക്രിക്കറ്റ്‌ കളിക്കാര്‍, സിനിമ നടന്‍മാര്‍ ഇവരൊക്കെ വരുമ്പോള്‍ പത്രക്കാര്‍ക്ക്‌ അത് ഇത് പോലെ പൈങ്കിളി വാര്‍ത്തകള്‍ ആകുന്നു. കഷ്ടം.
പിന്നെ, ബ്ലോഗിലെ രണ്ടാമത്തെ കാര്യം. മാര്‍ ഇവനി‌സ്, തെരേസാസ് കോളേജ്.. ഇവിടെ ഒന്ന് മനസിലാക്കേണ്ടത്, മാനേജുമെന്റുകള്‍ ക്ഷണിചിട്ടല്ല രാഹുല്‍ ചെന്നത്. ഇതിപ്പോ സിന്ദു ജോയി അരമനയില്‍ പോയി വോട്ടു ചോദിച്ച പോലെ, എം.വി ജയരാജന്‍ കണ്ണൂര്‍ വിപ്ലവകാരി ബിശോപിന്റെ കാലുപിടിക്കാന്‍ പോയ പോലെ ചാടി കേറി ചെന്നു. പിന്നെ കത്തോലിക സഭയുടെ കോണ്‍ഗ്രസ്‌ പക്ഷ പാതിത്വം രഹസ്യമല്ല. പക്ഷെ, കൈ കൊടുത്ത ടീച്ചര്‍, പിള്ളര്‍ , ഇവര്‍ എന്ത് പിഴച്ചു? ഒന്ന് മനസില്ലാക്കണം.ഫിഡല്‍ കാസ്ട്രോയോ, ചെഗുവേരയോ വന്നിരുന്നെങ്കില്‍ ഇത് തന്നെ നടന്നേനെ. കാരണം പെണ്കുട്ട്യോലല്ലേ. അവര്‍ ഗ്ലാമൌറിന്റെ പുറകെ പോകുമെന്നെ....അല്ല പിന്നെ, രാഷ്ട്രിയത്തിന്റെ പുറകെ പോയിട്ട് എന്ത് കാര്യം.. അല്ലേല്‍ തെന്നെ ഈ എസ്.എഫ്‌.ഐ. എങ്ങനാ കെ.എസ്.യു വില്‍ നിന്ന് വേറിട്ട്‌ നില്‍ക്കുന്നെ? കൊടിയുടെ കളറ് കൊണ്ടോ???

absolute_void(); said...

>> പിന്നെ, ബ്ലോഗിലെ രണ്ടാമത്തെ കാര്യം. മാര്‍ ഇവനി‌സ്, തെരേസാസ് കോളേജ്.. ഇവിടെ ഒന്ന് മനസിലാക്കേണ്ടത്, മാനേജുമെന്റുകള്‍ ക്ഷണിചിട്ടല്ല രാഹുല്‍ ചെന്നത്.

കഷ്ടമായിപ്പോയി. വെറുതെ കോളജുകാരെ പഴി പറഞ്ഞല്ലോ. രാഹുല്‍ ചാടിക്കേറിച്ചെന്നപ്പോള്‍ സ്കൂള്‍ കുട്ടികള്‍ ടീച്ചര്‍മാരോടൊപ്പം അച്ചടക്കത്തോടെ പോയി അദ്ദേഹത്തോടു് ഇതു് ശരിയല്ലെന്നും ഞങ്ങള്‍ക്കു് രാഷ്ട്രീയമില്ലെന്നും പറയുകയാണുണ്ടായതു്. ഈവാനിയോസിലെ സ്വീകരണസ്ഥലത്തു് കയര്‍കെട്ടിയിരുന്നതും മറ്റും രാഹുലിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരുന്നു. കോളജുകാര്‍ക്കോ സ്കൂളുകാര്‍ക്കോ ഒരു പങ്കുമില്ലായിരുന്നു.

‍‍>> ഇതിപ്പോ സിന്ദു ജോയി അരമനയില്‍ പോയി വോട്ടു ചോദിച്ച പോലെ, എം.വി ജയരാജന്‍ കണ്ണൂര്‍ വിപ്ലവകാരി ബിശോപിന്റെ കാലുപിടിക്കാന്‍ പോയ പോലെ ചാടി കേറി ചെന്നു.

തെരഞ്ഞെടുപ്പുകാലത്തു് സ്ഥാനാര്‍ത്ഥി ആരോടും വോട്ടുചോദിച്ചുകൂടാ. അരമനയോടു് ചേര്‍ന്നു് വൈദികവിദ്യാഭ്യാസം നടത്തുന്നുണ്ടു്. ആയതിനാല്‍ അരമനകള്‍ വിദ്യാലയങ്ങളാകുന്നു. വിദ്യാലയങ്ങളില്‍ രാഷ്ട്രീയ പ്രചാരണം പാടില്ല.

‍‍>> പിന്നെ കത്തോലിക സഭയുടെ കോണ്‍ഗ്രസ്‌ പക്ഷ പാതിത്വം രഹസ്യമല്ല. പക്ഷെ, കൈ കൊടുത്ത ടീച്ചര്‍, പിള്ളര്‍ , ഇവര്‍ എന്ത് പിഴച്ചു? ഒന്ന് മനസില്ലാക്കണം.ഫിഡല്‍ കാസ്ട്രോയോ, ചെഗുവേരയോ വന്നിരുന്നെങ്കില്‍ ഇത് തന്നെ നടന്നേനെ. കാരണം പെണ്കുട്ട്യോലല്ലേ. അവര്‍ ഗ്ലാമൌറിന്റെ പുറകെ പോകുമെന്നെ...

പെണ്ണുങ്ങളെന്നാല്‍ ഗ്ലാമറിന്റെ പിറകേ പോകുന്നവര്‍. അപ്പോള്‍ ആണുങ്ങളോ? രാഹുലിനെയും ശശി തരൂരിനെയും ഗേ ഐക്കണാക്കി ആരാധിക്കുന്ന സ്ലൈഡുകളൊന്നും കണ്ടിരുന്നില്ലല്ലേ?

>> അല്ല പിന്നെ, രാഷ്ട്രിയത്തിന്റെ പുറകെ പോയിട്ട് എന്ത് കാര്യം.. അല്ലേല്‍ തെന്നെ ഈ എസ്.എഫ്‌.ഐ. എങ്ങനാ കെ.എസ്.യു വില്‍ നിന്ന് വേറിട്ട്‌ നില്‍ക്കുന്നെ? കൊടിയുടെ കളറ് കൊണ്ടോ???

അതുതന്നെയല്ലേ അനോണീ ഈ പോസ്റ്റില്‍ ചോദിച്ചിരിക്കുന്നേ? കമന്റില്‍ നിഷാന്‍ സൂചിപ്പിച്ചതുപോലെ തേവര എസ്എച്ചില്‍ കോളജ് യൂണിയന്‍ ഉദ്ഘാടനത്തിനു് ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയായ എംഎല്‍എയെ യൂണിയന്‍ ഭാരവാഹികള്‍ ക്ഷണിച്ചാല്‍ പ്രിന്‍സിപ്പാള്‍ ഇറങ്ങിപ്പോകും. മുന്നറിയിപ്പില്ലാതെ തെരെസാസില്‍ രാഹുല്‍ കടന്നുചെന്നാല്‍ സ്വീകരിക്കാന്‍ പ്രിന്‍സിപ്പാള്‍ ഇറങ്ങിവരും. കെഎസ്‌യുവും എസ്‌എഫ്ഐയും തമ്മില്‍ അപ്പോഴെന്താ വ്യത്യാസം?

Anonymous said...

തെന്നെ തെന്നെ. കാൾ മാർക്സിനും കെട്ട്യോൾക്കും തട്ടാനും മാത്രം രാഷ്ട്രീയം. സിന്ധു ജോയ്ക്ക് നാറിയ അരമനയിൽ നാറിയ മെത്രാന്മാരുടെ വോട്ട് ചോദിക്കാം. അതും രാഷ്ട്രീയം. തെന്നെ തന്നെ.

അച്ചുവണ്ണൻ ചോറുണ്ണാൻ ഓണത്തിനു വീട്ടിൽ പോയതും പിണറായി ഉണ്ടതും ഒന്നും വാർത്ത ആയിട്ടേ ഇല്ല. കിരീടം വെക്കാത്ത കമ്മ്യൂണിസ്റ്റ് യുവറാണി ബ്രിന്ദാ കാരാട്ട് എന്ന കോമളാംഗി ഇറങ്ങിയതും മിണ്ടിയതും ചായ കുടിച്ചതും വാർത്തയിൽ വന്നിട്ടേയില്ല.

ദേവോ കൊടു കൈ. ഒളിച്ചു നടത്തിയിരുന്ന അഭിപ്രായ പ്രകടനമെല്ലാം ഇപ്പോൾ സ്വന്തം പേരിൽ നടത്തിത്തുടങ്ങിയതിനു. ഒരുകാലത്ത് കരഞ്ഞ് നിലവിളിച്ചോണ്ട് ഞാൻ ഇടതനല്ലേ ഇടതനല്ലേ എന്ന് നടന്നിരുന്ന സുന്ദരസുരഭില കാലത്തിന്റെ ഓർമ്മകൾ ഇത് കേട്ട് പുളകം അണിയുന്നുണ്ടാവണം.

പ്രോടോക്കോൾ ലംഘിച്ച് ചങ്ങായീ എന്ന് വിളിച്ചതിനു അയാൾടെ തലപോയില്ലല്ലോ. ഭാഗ്യം. പിണറായിയെ ചെരിപ്പ് എറിഞ്ഞവന്റെ പരിപ്പ് കുത്തിയെടുത്തില്ലേ? തെന്നെ തെന്നെ.

സെബിനെപ്പോലെയുള്ളവരുടെ അറയ്ക്കുന്ന രാഷ്ട്രീയം. ത്ഫൂ!

absolute_void(); said...

എന്തിനാ അനോണി, എഴുതാപ്പുറം വായിക്കുന്നതു്? പത്രത്തിലെ വാര്‍ത്തയെ വിമര്‍ശിക്കുന്ന കുറിപ്പല്ലല്ലോ ഞാന്‍ എഴുതിയിരിക്കുന്നതു്. അനോണിക്കു് അങ്ങനെയാണോ മനസ്സിലായതു്? രാഹുലിനു് വാര്‍ത്താപ്രാധാന്യം കിട്ടുമെന്നും അതു് പരമാവധി പൈങ്കിളീകരിച്ചു് എഴുതുമെന്നും അറിയാവുന്നയാള്‍ തന്നെയാണു് ഞാന്‍. അതിവിടെ എന്റെ വിഷയമേ അല്ല. വിദ്യാര്‍ത്ഥികള്‍ക്കു് രാഷ്ട്രീയം പാടില്ല എന്നു് പറയുന്നവര്‍, വിദ്യാര്‍ത്ഥി സംഘടനയുടെ മെമ്പര്‍ഷിപ്പ് ക്യാമ്പെയ്‌നിനെത്തിയ രാഷ്ട്രീയ നേതാവിനെ സ്വീകരിക്കാന്‍ സ്കൂള്‍ കുട്ടികളെ അണിനിരത്തുകയും രണ്ടുകയ്യുംനീട്ടി ഇറങ്ങിച്ചെല്ലുകയും ചെയ്തതിനെ കുറിച്ചാണു് എഴുതിയിരിക്കുന്നതു്. ആ ചെയ്തതല്ലേ അനോണി, അറയ്ക്കുന്ന രാഷ്ട്രീയം? അതും സിന്ധു ജോയി വോട്ടുതേടി അരമനയില്‍ പോയതും തമ്മില്‍ എന്തുബന്ധം? അരമനയിലെ വോട്ടു് സിന്ധു ജോയിക്കു് പുളിക്കുമോ?

Anonymous said...

മുകളിലെ അനോണിക്ക് കണ്ട്രോള്‍ വിട്ടു. പുലഭ്യം,തുപ്പല്‍ ,ആട്ടല് തുടങ്ങിയ പരിപാടിയിലേക്ക് കടന്നിരിക്കുന്നു. ചോദിക്കുന്നതിനു മറുപടിയില്ല,വെറുതെ പരപ്പും പയ്യാരവും പറയുന്ന നിലയായി.

പിന്നെ സെബിന്റെ രാഷ്ട്രീയം 'അറയ്ക്കുന്നതാണ്'.അത് തന്നെ ഈ പോസ്റ്റിലും പറഞ്ഞത്. സൈമണ്‍ ബ്രിട്ടോയുടെ രാഷ്ട്രീയം അറക്കുന്നതാണെന്നും,കൊത്രോച്ചി ടീമിന്റെ രാഷ്ട്രീയം വാരിവായിലിടാമെന്നും.അത് തെളിച്ചു പറഞ്ഞാ മതിയായിരുന്നു.കാമ്പസ്സില്‍ രാഷ്ട്രീയം നിഷിദ്ധമാണ് പക്ഷെ "കൊട്റോച്ചി രാഷ്ട്രീയം' ആവാം എന്ന്. പ്രശ്നം അതോടെ തീരും.

ലത said...

പിന്നേം വന്നു ആഷ്ടണ്‍ ക്ലചര്‍. ബെഞ്ചൊടിച്ചവനു സിംഹാസനമൊരുക്കേണ്ടി വരുന്നതിന്റെ ആകുലതകളില്‍ ചുവന്ന മുളകുപൊടി വിതറുന്നവര്‍ക്ക് രാഷ്ട്രീയം എന്നും വളഞ്ഞിരിക്കും. രാഷ്ട്രീയം പൗരബോധമെന്ന് തിരിച്ചറിയുന്നവര്‍ പക്ഷേ കക്ഷിരാഷ്ട്രീയക്കാരനോട് 'നിങ്ങളെന്‍ ലോകത്തെ എന്തു ചെയ്തു?' എന്നുതന്നെ ചോദിക്കും, അത് തേവര എസ്.എച്ചിലായാലും ഈരേക്കടവ് ബേസ്‌ലെസ്സിലായാലും തഥൈവ.

Anonymous said...

സെലക്ടീവ് പൌരബോധം കാരണം ലത കുറെ കഷ്ടപ്പെടുന്നുണ്ട്. :)

Anonymous said...

'തല' തിരിഞ്ഞാല്‍ 'ലത'യാകുമെന്നു മരത്തല ആപ്തവാക്യം.ഓരോ സ്പെസിമനുകള് 'തലേല്‍'കെട്ടി ഇറങ്ങിക്കോളും